നേട്ടങ്ങളുമായി കാവുങ്കൽ പഞ്ചായത്ത് എൽപി സ്കൂൾ

ഉപജില്ല അറബിക് കലോത്സവത്തിൽ ഓവറോൾ കിരീടംനേടിയ കാവുങ്കൽ പഞ്ചായത്ത് എൽപി സ്‍കൂൾ ടീം ട്രോഫി ഏറ്റുവാങ്ങുന്നു
മണ്ണഞ്ചേരി
ചേർത്തല ഉപജില്ല സ്കൂൾ കലോത്സവത്തിലും ശാസ്ത്രമേളയിലും മികച്ച നേട്ടം കൈവരിച്ച് കാവുങ്കൽ പഞ്ചായത്ത് എൽപി സ്കൂൾ നാടിന് അഭിമാനമായി. ഉപജില്ലാതല അറബിക് കലോത്സവത്തിൽ ഓവറോൾ കിരീടം എന്ന അഭിമാന നേട്ടം സ്കൂൾ കരസ്ഥമാക്കി. ജനറൽ കലോത്സവത്തിലും വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാംസ്ഥാനവും പ്രവൃത്തി പരിചയമേളയിൽ നാലാംസ്ഥാനവും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് അനുമോദിച്ചു.









0 comments