Deshabhimani

പൂർണമായി കത്തിനശിച്ചു

വീട് കുത്തിത്തുറന്ന് തീകൊളുത്തി ആത്മഹത്യാശ്രമം

 പുളിമൂട്ടിൽ മാത്യുവിന്റെ വീട് കത്തിനശിച്ചപ്പോൾ

പുളിമൂട്ടിൽ മാത്യുവിന്റെ വീട് കത്തിനശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Nov 27, 2026, 02:24 AM | 1 min read

തൊട്ടിൽപ്പാലം കാവിലുംപാറ ചൂരണിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. പൂതംപാറയിലെ പഞ്ഞിക്കൽ കുര്യൻ (50)ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. പുളിമൂട്ടിൽ മാത്യുവിന്റെ വീടിനാണ് തീവച്ചത്. വ്യാഴം വൈകിട്ട് നാലോടെ പിറകുവശത്തെ വാതിൽ തുറന്ന് വീട്ടിനുള്ളിൽ കടന്ന് പെട്രോൾ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. തീപിടിത്തത്തിൽ വീട് പൂർണമായും കത്തിനശിച്ചു. തീപടർന്നതോടെ വീട്ടിൽനിന്ന് പുറത്തേക്ക് ഓടിയ കുര്യനെ ശരീരമാസകലം പൊള്ളലേറ്റനിലയിൽ വീടിനുസമീപത്ത് അയൽവാസികൾ കണ്ടെത്തുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ കുര്യനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്യുവും ഭാര്യയും മകനുമാണ് വീട്ടിൽ താമസം. അപകടസമയത്ത് മാത്യുവും ഭാര്യയും ജോലിക്കും മകൻ സ്കൂളിലുമായിരുന്നു. തൊട്ടിൽപ്പാലം പൊലീസും നാദാപുരത്തുനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home