Deshabhimani

അങ്കണവാടികൾക്ക് 
കളിഉപകരണങ്ങൾ നല്‍കി

Provided play equipment

അങ്കമാലി നഗരസഭ അങ്കണവാടികളിലേക്ക് ശിശുസൗഹൃദ കളിപ്പാട്ടങ്ങളുടെ വിതരണം
ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 27, 2026, 02:20 AM | 1 min read

അങ്കമാലി


നഗരസഭയുടെ അങ്കണവാടികളിലേക്ക്‌ ശിശുസ‍ൗഹൃദ കളിപ്പാട്ടങ്ങളും ഫർണീച്ചറുകളും നഗരസഭാ ചെയർപേഴ്സൺ റീത്താപോൾ വിതരണം ചെയ്തു.


വൈസ് ചെയർപേഴ്സൺ വിൽസൻ മുണ്ടാടൻ അധ്യക്ഷനായി. ഐസിഡിഎസിന്റെ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിതരണം. ഐസിഡിഎസ് സൂപ്പർവൈസർ ടി എ മനീഷ പദ്ധതി വിശദീകരണം നടത്തി.


സ്ഥിരം സമിതി അധ്യക്ഷരായ ബിനി കൃഷ്ണൻകുട്ടി, ലക്സി ജോയ്, ബാസ്റ്റിൻ ഡി പാറയ്ക്കൽ, വിനിത ദിലീവ്, പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസ്, നഗരസഭ സെക്രട്ടറി എ പി ജയന്ത കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home