കസവ് വാർഷികാഘോഷം

കസവ് വാർഷികാഘോഷവും വനിതാവേദിയും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കാരയ്‌ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ കസവിന്റെ ഒന്നാം വാർഷികാഘോഷവും വനിതാവേദിയും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. കസവ് പ്രസിഡന്റ് കൃഷ്‌ണകുമാർ കാരയ്‌ക്കാട് അധ്യക്ഷനായി. ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ മുഖ്യാതിഥിയായി. സാംസ്‌കാരികവകുപ്പിന്റെ വിവർത്തനരത്ന പുരസ്‌കാരം നേടിയ സാഹിത്യകാരി സരോജിനി ഉണ്ണിത്താനെ ആദരിച്ചു. കെ ശ്രീരാജ്, സുമ ഹരികുമാർ, ഷീല ജയൻ, പി ആർ വിജയകുമാർ, ടി കെ ഇന്ദ്രജിത്ത്, പുഷ്‌പകുമാരി, ടി അനു, വി ആർ സതീഷ്‌കുമാർ, കെ ഷജീവ്, നാരായണൻ, സുരേഷ് ബാബു, ജി ജ്യോതി, റോയി മാത്യു, കെ എസ് ഗോപാലകൃഷ്‌ണക്കുറുപ്പ്, രജനി ടി നായർ എന്നിവർ സംസാരിച്ചു.
0 comments