കതിരിട്ട്‌ കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ തുരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്‌തപ്പോൾ. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രി പി പ്രസാദ്‌ തുടങ്ങിയവർ സമീപം (-ഫയൽചിത്രം)

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ തുരുത്തിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്‌തപ്പോൾ. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രി പി പ്രസാദ്‌ തുടങ്ങിയവർ സമീപം (-ഫയൽചിത്രം)

avatar
സുജിത്‌ ദാസ്‌

Published on Oct 09, 2025, 01:30 AM | 1 min read

കഞ്ഞിക്കുഴി

കൃഷിയിൽ സംസ്ഥാനത്തുതന്നെ ഒരു ‘ബ്രാൻഡ്‌ നെയിം’ സൃഷ്‌ടിച്ച പഞ്ചായത്താണ്‌ കഞ്ഞിക്കുഴി. ഭ‍ൗമസൂചികാപദവി നേടിയ കഞ്ഞിക്കുഴി പയർ ഉൾപ്പെടെ കാർഷികപ്പെരുമ ദേശാന്തരങ്ങളിലെത്തിക്കാൻ ഇ‍ൗ നാടിനായി. കർഷകരെ ചേർത്തുപിടിച്ചാണ്‌ പഞ്ചായത്ത്‌ വികസന പദ്ധതികൾ ആസൂത്രണംചെയ്‌തത്‌. പഞ്ചായത്തിൽ കർഷകരുടെ എണ്ണവും ഏറി. എല്ലാവർക്കും സമയബന്ധിതമായി കൃഷിഭവൻ സേവനം ലഭ്യമാക്കാൻ സബ്‌സെന്റർ ആരംഭിച്ചു. ഒന്നരക്കോടി രൂപ ചെലവിൽ ആധുനികസ‍ൗകര്യങ്ങളോടെ കൃഷിഭവൻ കെട്ടിടം നിർമാണം തുടങ്ങി. ആരോഗ്യമേഖലയിലും ശ്രദ്ധേയമായ പ്രവർത്തനം തുരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്‌തു. ഹോമിയോ ആശുപത്രിയിലും സ‍ൗകര്യങ്ങൾ ഏർപ്പെടുത്തി. ആയുർവേദ ആശുപത്രി ദേശീയ അംഗീകാരത്തിന്റെ തിളക്കത്തിലാണ്.

ശ്രദ്ധേയമായ നേട്ടങ്ങൾ

കൃഷിമുറ്റം പദ്ധതിയിലൂടെ വ‍ീടുകളിൽ പച്ചക്കറിത്തൈകൾ എത്തിച്ചു

കാർഷിക ഉൽപ്പാദനം വർധിച്ചപ്പോൾ മറ്റ് ജില്ലകളിൽ വിപണി ഒരുക്കി

നെൽകൃഷി മേഖലയിൽ വിത്തുകൾ സൗജന്യം

നാളികേര സംരക്ഷണത്തിന്‌ കേരഗ്രാമം പദ്ധതി

നീരൊഴുക്ക് സുഗമമാക്കുന്നതിന് പ്രധാന തോടുകൾ തൊഴിലുറപ്പ്‌ പദ്ധതിയിൽ ശുചിയാക്കി.

കൃഷികാര്യ മെഡിക്കൽ സ്‌റ്റോർ.

അങ്കണവാടികളിൽ പുതിയ കെട്ടിടം.

ബഡ്സ് സ്‌കൂളുകളിൽ പോഷകാഹാരം നൽകാൻ പ്രത്യേക പദ്ധതിയിലൂടെ തുക കണ്ടെത്തി

സ്വാന്തന പരിചരണ സംവിധാനം സജീവം

കുടുംബശ്രീക്ക് സ്വന്തമായി ആസ്ഥാനമന്ദിരം

എല്ലാ വീട്ടിലും ശുദ്ധജലവും ഗാർഹിക പാചകവാതകവും

മൃഗസംരക്ഷണത്തിന്‌ വെറ്ററിനറി സബ്‌ സെന്ററുകൾ



deshabhimani section

Related News

View More
0 comments
Sort by

Home