ad
Deshabhimani

കല്ലുമല മേൽപ്പാലം: ടെസ്റ്റ് പൈലിങ് 28ന്

കല്ലുമല റെയിൽവേ ക്രോസ്
വെബ് ഡെസ്ക്

Published on Sep 24, 2026, 02:31 AM | 1 min read

മാവേലിക്കര

എൽഡിഎഫ്‌ സര്‍ക്കാർ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി, 50.85 കോടി ചെലവഴിച്ച്‌ നിർമിക്കുന്ന കല്ലുമല റെയില്‍വേ മേല്‍പ്പാലം നിർമാണത്തിന്‌ മുന്നോടിയായി 28ന് ടെസ്റ്റ് പൈലിങ് ചെയ്യുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു. 20.34 കോടി പദ്ധതിക്കായി ഭൂമി വിട്ടു നൽകിയവർക്ക്‌ നഷ്ടപരിഹാരത്തിനും യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുമായി മാറ്റിയിരുന്നു. 2021-ലെ സംസ്ഥാന ബജറ്റിലാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 38.22 കോടി രൂപ മേല്‍പ്പാലം നിര്‍മാണത്തിന് അനുവദിച്ചത്. ആര്‍ബിഡിസികെ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്തു. പുതുക്കിയ അടങ്കല്‍ പ്രകാരം പത്തുകോടി രൂപ അധികമായി വേണ്ടിവന്നു. എംഎല്‍എ കിഫ്ബി അധികൃതരുമായി ചര്‍ച്ച നടത്തി കഴിഞ്ഞ നവംബറില്‍ കിഫ്ബി അധിക തുക ഉള്‍പ്പടെ 48.33 കോടി രൂപ അനുവദിച്ചു. 10.69 കോടി ഭൂമി ഏറ്റെടുത്തതിന് നഷ്ട പരിഹാരമായി മാത്രം നല്‍കി.മൂന്നാമത്തെ ടെൻഡർ നടപടിയിലാണ് കരാർ ഏറ്റെടുത്തത്. നിലവിൽ സ്ഥലം ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിങ്, റെയിൽവേ ലൈനിന് മുകളിലൂടെ നിർമാണമടക്കം പ്രവൃത്തികളുടെ മുഴുവൻ തുകയും ചെലവാക്കുന്നത് കിഫ്ബിയാണ്. എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് കല്ലുമല റെയിൽവേ മേൽപ്പാലം. ഇത് മാവേലിക്കരയുടെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. നിർമാണം അടിയന്തരമായി പൂർത്തീകരിക്കാൻ ഇടപെടുമെന്ന് എം എസ്‌ അരുൺകുമാർ അറിയിച്ചു. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആർബിഡിസികെ മാനേജർ ഗീവർഗീസ് ബെന്നി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home