ജോലി തട്ടിപ്പ് : പ്രതി പിടിയിൽ

മാന്നാർ
സിംഗപ്പുരിലേക്ക് ജോലി വാഗ്‌ദാനംചെയ്‌ത് പണം തട്ടിയ കേസിലെ പ്രതിയെ മൂന്നുവർഷത്തിനുശേഷം മാന്നാർ പൊലീസ് പിടികൂടി. മാവേലിക്കര മേനാംപള്ളി പെരിങ്ങാല കോട്ടയിൽ കിഴക്കേതിൽ രതീഷ്‌കുമാറിനെ (42) ആണ് അറസ്‌റ്റ് ചെയ്‌തത്. 2023ല്‍ മാന്നാർ പൊലീസ് രജിസ്‌റ്റർചെയ്‌ത സാമ്പത്തിക തട്ടിപ്പ് കേസിൽ രതീഷിന്റെ ഭാര്യയും പ്രതിയായിരുന്നു. ഭാര്യയെ അറസ്‌റ്റ് ചെയ്‌തെങ്കിലും രതീഷിനെ പിടികൂടാനായിരുന്നില്ല. വിദേശത്തേക്ക് കടന്ന രതീഷിനായി ജില്ലാ പൊലീസ് മേധാവി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്‌ച നാട്ടിലേക്ക് എത്തിയ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞ് മാന്നാർ പൊലീസിൽ അറിയിച്ചു. മാന്നാർ പൊലീസ് വിമാനത്താവളത്തിലെത്തി അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.











0 comments