ആക്രമണങ്ങളെ അപലപിച്ച് യുഎൻ

റിയാദ് : സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐക്യരാഷ-്ട്ര സംഘടന രക്ഷാസമിതി. സൗദിയിലെ വിമാനത്താവളങ്ങൾക്കും സൗദി അരാംകോ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളെ സമിതി അപലപിച്ചു. സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. ചെങ്കടലിലെയും ബാബ് അൽ മന്ദബ് കടലിടുക്കിലെയും കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സൗദി വിദേശമന്ത്രാലയം പ്രസ-്താവനയെ സ്വാഗതം ചെയ-്തു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ-്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളെയും രക്ഷാസമിതി പ്രത്യേകം അപലപിച്ചു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും സൗദി ജനതയെയും സർക്കാരിനെയും സമിതി അനുശോചനം അറിയിച്ചു. യമനുമായി ബന്ധപ്പെട്ട രക്ഷാസമിതി പ്രമേയം 2216 ഉൾപ്പെടെയുള്ള പ്രമേയങ്ങൾ പൂർണമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ-്താവനയിൽ ചൂണ്ടിക്കാട്ടി. ഹൂതികൾക്ക് ആയുധങ്ങളും സൈനികസഹായവും ലഭിക്കുന്നത് തടയാൻ യമൻ സർക്കാരുമായി സഹകരിച്ച് അന്താരാഷ-്ട്രതലത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സൈനിക സഹായം, പരിശീലനം, സാമ്പത്തിക പിന്തുണ, സാങ്കേതിക സഹായം എന്നിവ തടയണം. ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്കും അവയിലെ ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. യമനിലെ അന്താരാഷ-്ട്ര അംഗീകാരമുള്ള സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച രക്ഷാസമിതി, രാജ്യത്തിന്റെ ഐക്യം, പരമാധികാരം, സ്വാതന്ത്ര്യം, ഭൂപ്രദേശത്തിന്റെ അഖണ്ഡത എന്നിവ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. യമൻ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ സമഗ്രമായ രാഷ-്ട്രീയ പരിഹാരം കണ്ടെത്താനുള്ള യുഎൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട്ബർഗിന്റെ ശ്രമങ്ങൾക്കും പിന്തുണ അറിയിച്ചു.








0 comments