Deshabhimani

യുവമോർച്ചക്കാർ ഏറ്റുമുട്ടി; ഒരാൾക്ക് പരിക്ക്

പരിക്കേറ്റ മൃദുൽ പ്രേം ജില്ലാ  ആശുപത്രിയിൽ

പരിക്കേറ്റ മൃദുൽ പ്രേം ജില്ലാ ആശുപത്രിയിൽ

വെബ് ഡെസ്ക്

Published on Oct 17, 2026, 11:49 PM | 1 min read

കുഴൽമന്ദം

യുവമോർച്ച പ്രവർത്തകർ തമ്മിലുള്ള സംഘട്ടനത്തിൽ ഒരാൾക്ക് പരിക്ക്. യുവമോർച്ച പ്രവർത്തകൻ തേങ്കുറുശി തച്ചമൂച്ചിക്കൽ വീട്ടിൽ മൃദുൽ പ്രേം (28) ആണ് പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴം വൈകിട്ട് 6.45ന്‌ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന മൃദുൽ പ്രേമിനേയും സുഹൃത്ത് സുധീഷിനേയും സ്കൂട്ടറിൽവന്ന മാഹാളികുടം ഋഷി, വെമ്പല്ലൂർ സജിത്‌ എന്നിവർ ചേർന്ന് കയറംകുളത്തുവച്ച്‌ തടഞ്ഞുനിർത്തി. യുവമോർച്ച ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അൻജിത് വിജയൻ, ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി അനുജിൽ എന്നിവർ വന്നിട്ടെ വിട്ടയക്കുവെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അൻജിത് വിജയനും അനുജിലും കാറിൽ സംഭവസ്ഥലത്ത് എത്തുകയും കൈയിൽകരുതിയ ഇരുമ്പുവടികൊണ്ട് മൃദുൽ പ്രേമിനെ തലയ്ക്ക് അടിക്കുകയായിരുന്നു. കാറിൽ വടിവാൾ ഉണ്ടായിരുന്നതായി പറയുന്നു. വ്യക്തിവിരോധമാണ് കാരണം. കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home