print edition പൊലീസിന്റെ ലൈംഗികാതിക്രമത്തിനെതിരെ വനിതകൾ

ഗ്യാനേഷ് കുമാർ രാജിവയ്-ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങൾക്കിടെ വനിതാ പ്രക്ഷോഭകരെ ലെെംഗികമായി അതിക്രമിച്ച ഡൽഹി പൊലീസിനെതിരെ ഇടതുപക്ഷ വനിതാ സംഘടനകളും എസ്എഫ്ഐയും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് |ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും നേരെയുണ്ടായ പൊലീസിന്റെ ലൈംഗികാതിക്രമത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വനിതാസംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പൊലീസ് ആസ്ഥാനത്തേക്ക് ഉജ്വല മാർച്ച്.
പ്രക്ഷോഭകരോട് മാപ്പുപറഞ്ഞ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ജഗ്ദേവ് സിങ്, ലെൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകി. സ്റ്റേഷന് പുറത്തുവന്ന ജഗ്ദേവ് സിങ്, -േഫാട്ടോയെടുത്ത് സ്ഥലംവിടാൻ പറഞ്ഞത് പ്രതിഷേധം ശക്തമാക്കി. പ്രക്ഷോഭകരെ ഇകഴ്ത്തി സംസാരിച്ച ഡിസിപിയെ വളഞ്ഞ് പ്രക്ഷോഭകർ മുദ്രാവാക്യം വിളിച്ചു.
സിങ് മാപ്പുപറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്. തുടർന്ന് നേതാക്കൾ പൊലീസ് ആസ്ഥാനത്ത് ചെന്ന് ലൈംഗികാതിക്രമത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൈമാറി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി, വൈസ് പ്രസിഡന്റ് മറിയം ധാവ്ളെ, ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമൻ (സിഐടിയു) കൺവീനർ എ ആർ സിന്ധു, എൻഎഫ്ഐഡബ്ല്യു നേതാവ് ആനി രാജ, എഐപിഡബ്ല്യുഎ ദേശീയ സെക്രട്ടറി ശ്വേതാരാജ് തുടങ്ങിയവർ നേതൃത്വം നൽകി. ഡൽഹി സംസ്ഥാന ജോയിന്റ് സെക്രട്ടറി മെഹിന ഫാത്തിമയുടെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളികളായി.









0 comments