Deshabhimani

print edition കിഫ്‌ബിയെ തകർത്ത് കോർപറേറ്റ്‌ സേവ; 50,000 കോടിയുടെ 
പദ്ധതികൾ നിലയ്‌ക്കും

kifbi.
avatar
ഒ വി സുരേഷ്‌

Published on Oct 18, 2026, 12:38 AM | 1 min read

തിരുവനന്തപുരം : കിഫ്‌ബി പ്രവർത്തനം മരവിപ്പിക്കുന്നതോടെ നിർമാണത്തിലുള്ള 50,000 കോടി രൂപയുടെ പദ്ധതികൾ നിലയ്‌ക്കും. പൊതുമരാമത്ത് വകുപ്പിൽ മാത്രം 25,587 കോടിയുടെ പദ്ധതികളുണ്ട്‌. വിവിധ വകുപ്പുകളിലായി നടപ്പായിക്കൊണ്ടിരിക്കുന്ന 22,883 കോടിയുടെ പദ്ധതികൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് സുധാപിള്ള കമ്മിറ്റി നിർദേശം. പദ്ധതികളെല്ലാം സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുകൊടുക്കാൻ അരങ്ങൊരുക്കാനാണിത്‌.


സംസ്ഥാന ബജറ്റിന്റെ പരിമിതിയിൽ വൻകിട പശ്ചാത്തലസ‍ൗകര്യം ഒരുക്കാൻ കഴിയാത്തതിനാലാണ്‌ എൽഡിഎഫ്‌ സർക്കാർ കിഫ-്‌ബി വിഭാവനം ചെയ്‌തത്‌. ദീർഘകാല വായ്‌പകളിലൂടെ വികസനം സാധ്യമാക്കിയാൽ, ഭാവിയിലെ വലിയ ചെലവുകൾ ഒഴിവാക്കാനാകുമെന്നതായിരുന്നു കാഴ്‌ചപ്പാട്‌. അതിലൂടെയുണ്ടായ വികസനക്കുതിപ്പ്‌ കോർപറേറ്റുകൾക്ക്‌ തിരിച്ചടിയായതാണ്‌ കിഫ്‌ബിയെ തകർക്കാനുള്ള പ്രേരണ.


ആരോഗ്യമേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള സ‍ൗകര്യങ്ങൾ ഉയർന്നുവന്നത്‌ കോർപറേറ്റ്‌ ആശുപത്രികൾക്ക്‌ വലിയ തിരിച്ചടിയാണ്‌. കേരളം ലക്ഷ്യമിട്ടിറങ്ങിയ വൻകിട ബഹുരാഷ്‌ട്ര ആശുപത്രികൾക്ക്‌ പൊതുജനാരോഗ്യമേഖലയിലെ കുതിപ്പ്‌ സഹിക്കാവുന്നതിനും അപ്പുറമാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ യുഡിഎഫിന്‌ കോടികൾ നൽകിയതായി വെളിപ്പെട്ടിരുന്നു. കെ ഫേ-ാണിന്റെ വളർച്ചയിലും കോർപറേറ്റുകൾ അസ്വസ്ഥരാണ്‌.


കേന്ദ്രസർക്കാർ പറയുന്നതും വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ആവർത്തിച്ചതുമാണ്‌ സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിലുള്ളത്‌. 2014ൽ കെ എം ചന്ദ്രശേഖർ കമ്മിറ്റി വിഭാവനം ചെയ്‌ത രീതിയിലല്ല 2016ൽ കിഫ്‌ബി പുനഃസംഘടിപ്പിച്ചത്‌ എന്നാണ്‌ സുധാപിള്ളയുടെ കണ്ടെത്തൽ. ആശുപത്രികളിലോ വിദ്യാലയങ്ങളിലോ പണം മുടക്കാനല്ല, പദ്ധതികൾ സ്വകാര്യമേഖലയ്‌ക്ക്‌ തുറന്നുകൊടുക്കാനായിരുന്നു ചന്ദ്രശേഖർ കമ്മിറ്റിയുടെ നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home