Deshabhimani

കൊൽക്കത്തയിലെ ദുർ​ഗാ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു

Kolkata Durga Puja Pandal

Photo: NDTV

വെബ് ഡെസ്ക്

Published on Oct 17, 2026, 10:53 PM | 1 min read

കൊൽക്കത്ത: കൊൽക്കത്തയിലെ ദുർ​ഗാപൂജയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചോർ ബ​ഗാൻ സർബോജാനിൻ പൂജാ പന്തലിലാണ് ദാരുണ സംഭവം നടന്നത്. 35 പേരിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ചിലരുടെ ​നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം.


ദുർഗാ പൂജയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള തിക്കും തിരക്കുമാണ് ഉണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ പലരെയും മോട്ടോർ സൈക്കിളുകളാണ് ആശുപത്രിയിലെത്തിച്ചത്. പന്തലിന്റെ പ്രവേശന കവാടവും പുറത്തേയ്ക്കുള്ള വഴിയും ഇടുങ്ങിയതായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പ്രദേശത്ത് വെളിച്ചവും ഉണ്ടായിരുന്നില്ലെന്നുമാണ് വിവരം.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home