ഇന്ത്യ - വിൻഡീസ് ട്വന്റി 20; മഴമൂലം കളി ഉപേക്ഷിച്ചു, പരമ്പര സമനില

Photo:BCCI
ബംഗളൂരു : ഇന്ത്യ–വെസ്റ്റ് ഇൻഡീസ് അഞ്ചാം ട്വന്റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തുനിൽക്കെയാണ് മഴയെത്തിയത്. തുടർന്ന് മത്സരം തുടരാനാകാതെ ഉപേക്ഷിക്കുകയായിരുന്നു.
ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ 10 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 30 റൺസെടുത്തു. നമൻ ധീർ ആറ് പന്തിൽ ഒരു ഫോറും മൂന്ന് സിക്സറുമടക്കം 24 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ 14 പന്തിൽ 22 റൺസെടുത്തു. സഞ്ജു സാംസൺ ഏഴ് പന്തിൽ 16 റൺസും അഭിഷേക് ശർമ നാല് പന്തിൽ ആറ് റൺസും നേടി. തിലക് വർമ ആറ് പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി.
വെസ്റ്റ് ഇൻഡീസിനായി കീമോ പോൾ രണ്ട് ഓവറിൽ 34 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഷമർ സ്പ്രിംഗർ 1.4 ഓവറിൽ 17 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഷമർ ജോസഫിന് ഒരു വിക്കറ്റ് ലഭിച്ചു. റൊമാരിയോ ഷെപ്പേർഡ് ഒരു ഓവറിൽ 24 റൺസും ഗുദാകേഷ് മോട്ടി രണ്ട് ഓവറിൽ 25 റൺസും വഴങ്ങി.








0 comments