ശക്തമായ കാറ്റിൽ ജങ്കാർ കായലിൽ കുടുങ്ങി

ശക്തമായ കാറ്റിനെതുടർന്ന് ജങ്കാർ നിയന്ത്രണംവിട്ട് കായലിലെ മണൽത്തിട്ടയിൽ ഉറച്ചപ്പോൾ
വൈക്കം
ശക്തമായ കാറ്റിനെ തുടർന്ന് ജങ്കാർ കായലിൽ ഉറച്ചു. വൈക്കം- തവണക്കടവ് ഫെറിയിൽ സർവീസ് നടത്തുന്ന ജങ്കാറാണ് മണലിൽ ഉറച്ചത്. ശനിയാഴ്ച പകൽ 3.30ഓടെ വൈക്കം ജെട്ടിയിൽ നിന്ന് ജങ്കാർ പുറപ്പെട്ടപ്പോഴാണ് ശക്തമായ കാറ്റടിച്ച് നിയന്ത്രണം വിട്ട് ജെട്ടിയുടെ തെക്കുഭാഗത്തുള്ള കെടിഡിസി മോർട്ടലിന് സമീപത്തേക്ക് ഒഴുകി നീങ്ങി ഉറച്ചത്. യാത്രക്കാരിൽ ആശങ്കയുണ്ടാക്കിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് മറ്റൊരു ബോട്ടെത്തിച്ച് യാത്രക്കാരെ കരയ്ക്കെത്തിച്ചു. പിന്നീട് രാത്രിയോടെയാണ് ജങ്കാർ കരയ്ക്കടുപ്പിച്ചത്. ടിപ്പർ ലോറി, -കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അത്രയും സമയം ജങ്കാറിൽ കുടുങ്ങിക്കിടന്നു.







0 comments