Deshabhimani

സഫൽ ഫാസിൽ ജില്ലാ സീനിയർ ചെസ്‌ ചാമ്പ്യൻ

ചെസ്‌ മത്സരവിജയികൾ ട്രോഫിയുമായി

ചെസ്‌ മത്സരവിജയികൾ ട്രോഫിയുമായി

വെബ് ഡെസ്ക്

Published on Jun 10, 2025, 01:37 AM | 1 min read

ആലപ്പുഴ
കേരള സ്‌റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്‌റ്റേറ്റ് ചെസ്‌ ടെക്‌നിക്കൽ കമ്മിറ്റി ആലപ്പുഴ റിലയൻസ് മാളിൽ നടത്തിയ സീനിയർ ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ സഫൽ ഫാസിൽ ചാമ്പ്യനായി. രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ യഥാക്രമം വിനു പ്രദീപ്, അനന്ത നാരായണൻ, സലിം കൃഷ്‌ണ എന്നിവർ നേടി. ആദ്യ നാല് സ്ഥാനക്കാർ തൃശൂരിൽ 14-, 15 തീയതികളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. വിജയികൾക്ക് ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ്‌പ്രസിഡന്റ്‌ വി ജി വിഷ്‌ണു ട്രോഫികൾ വിതരണംചെയ്‌തു. സ്‌റ്റേറ്റ് ചെസ്‌ ടെക്‌നിക്കൽ കമ്മിറ്റി ജില്ലാ ഓർഗനൈസിങ്‌ കമ്മറ്റി വൈസ് ചെയർമാൻ സി ആർ സോമൻ അധ്യക്ഷനായി. ജില്ലാ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ബിബി സെബാസ്‌റ്റ്യൻ, ലക്ഷ്‌മി അരുൺകുമാർ, പി സി മാത്യു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home