രണ്ടരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

കഞ്ചാവ് കേസിലെ പ്രതി ഷഫീക്കുർ റഹ്മാനെ പിടികൂടിയപ്പോൾ
ചെങ്ങന്നൂർ
രണ്ടരക്കിലോ കഞ്ചാവുമായി അസം സ്വദേശിയായ യുവാവിനെ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് പിടികൂടി. ചെങ്ങന്നൂർ എക-്‌സൈസ് സർക്കിൾ ഇൻസ-്‌പെക-്‌ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള എക-്‌സൈസ് സംഘവും ചെങ്ങന്നൂർ ആർപിഎഫും തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്യൂറോ പാർടിയും ചേർന്ന് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നടത്തിയ പരിശോധനയിലാണ് വെള്ളി രാത്രി ഒന്പതോടെ 2.569 കിലോഗ്രാം കഞ്ചാവുമായി അസം ഹോജായി ജരംഗ്പധർ പടുംപുകേരി 137–ാം നമ്പർ വീട്ടിൽ ഷഫീക്കൂർ റഹ്മാ(22)നെ അറസ്‌റ്റ് ചെയ-്‌തത്. കഴിഞ്ഞ എട്ട് വർഷമായി കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ജോലിചെയ്യുന്ന ഇയാൾ എല്ലാ മാസവും അസമിൽനിന്ന് കഞ്ചാവ് കൊണ്ടുവന്ന് അടൂർ ഭാഗങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു. കടത്തിക്കൊണ്ടുവന്ന കഞ്ചാവ് അടൂർ സ്വദേശിക്ക് കൈമാറാൻ കാത്തുനിൽക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ആർപിഎഫ് പ്രൈം ഇന്റലിജൻസ് ബ്യൂറോ ഇൻസ-്‌പെക-്‌ടർ ജിബിൻ, ഇൻസ-്‌പെക-്‌ടർ ദിലീപ്, എഎസ്ഐ ഫിലിപ്പ് ജോൺ, ഹെഡ് കോൺസ്‌റ്റബിൾ ഗിരികുമാർ, ജി വിപിൻ, എസ്ഐ ജോസ്, എക-്‌സൈസ് പ്രിവന്റീവ് ഓഫീസമാരായ സുനിൽകുമാർ, ബാബു ഡാനിയൽ, അരുൺ അനീഷ്, സിവിൽ എക-്‌സൈസ് ഓഫീസർ രതീഷ്, ഡ്രൈവർ സന്ദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.











0 comments