വൈഎംസിഎ സബ് റീജിയൺ ഉദ്ഘാടനവും ആദരവും

വൈഎംസിഎ ചെങ്ങന്നൂർ സബ് റീജിയൺ പ്രവർത്തനം കുടശനാട് വൈഎംസിഎയിൽ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു. അലക്‌സാണ്ടർ കാരക്കാട്, ഫാ. ഡാനിയേൽ പുല്ലേലിൽ, അഡ്വ. ജയൻ മാത്യു, ജേക്കബ് വഴിയമ്പലം, തോമസ് ചാക്കോ, റെജി സാമുവേൽ എന്നിവർ സമീപം
ചാരുംമൂട്
വൈഎംസിഎ ചെങ്ങന്നൂർ സബ് റീജിയൺ പ്രർത്തനം തുടങ്ങി. സമ്മേളനം കുടശനാട് സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സബ് റീജിയൺ ചെയർമാൻ ജേക്കബ് വഴിയമ്പലം അധ്യക്ഷനായി. റീജിയൺ വൈസ്ചെയർമാൻ അഡ്വ. ജയൻ മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ റെജി സാമുവേൽ, ബാബു വർഗീസ് മുളമൂട്ടിൽ, തോമസ് ചാക്കോ, ഫാ ഡാനിയേൽ പുല്ലേലിൽ, അലക്‌സാണ്ടർ കാരക്കാട്, വി ജി ഷാജി, സുജ ജോൺ, ബിനോയ് ജോർജ്, ബാബു വർഗീസ്, ഡോ. ജോൺ ജേക്കബ്, ലാബി പീടികത്തറയിൽ, സതീഷ് മണിക്കശേരി, ബീന ചിറമേൽ, എം വൈ ഗീവർഗീസ്, ബി സോമൻ, രാജൻ ചാക്കോ എന്നിവർ സംസാരിച്ചു. സബ്റീജിയൺ അംഗങ്ങളായ രാജീവ് തോമസ് വേണാട്, കുര്യൻ പി മാമ്മൻ, ഡോ. ജോൺ ജേക്കബ് ആറ്റുമാലിൽ, അനിൽ മാത്യു ഐപ്പ്, ഷീബ മാത്യു എന്നിവരെ സമ്മേളനം ആദരിച്ചു.










0 comments