മുഹമ്മ സിഎച്ച്സിയിൽ ഹബ്ബ് ലബോറട്ടറിയും

മുഹമ്മ
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ മുഹമ്മ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ആധുനികവൽക്കരിച്ച പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ "ഹബ്ബ് ലബോറട്ടറി' തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് ഗ്രാന്റിൽനിന്ന് 27.57 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു അധ്യക്ഷയായി. ജില്ലാ ലാബ് ടെക്‌നിക്കൽ ഓഫീസർ ജയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എം ഷിബു, മെഡിക്കൽ ഓഫീസർ ഡോ. സി ജയന്തി, എം എസ് ലത, ടി എസ് സുയമോൾ, എൻ ടി റെജി, പി എൻ നസീമ, സി ഡി വിശ്വനാഥൻ, സിന്ധു രാജീവ്, സി ആർ സരസകുമാർ, ഡി അരുൺദേവ്, അജികുമാർ ചിറ്റേഴം, ടി കെ ശരവണൻ, വിഷ്‌ണു വി വട്ടച്ചിറ, സി കെ സുരേന്ദ്രൻ, ജി വേണുഗോപാൽ, സന്തോഷ് ഷണ്മുഖൻ, കെ എസ് ജയപാലൻ, കെ സലിമോൻ, ബൈജു വിശ്വനാഥൻ, വി കെ പ്രകാശ്ബാബു എന്നിവർ സംസാരിച്ചു.










0 comments