എച്ച്പിവി വാക-്സിനേഷന് ജില്ലയിൽ തുടക്കമായി

എച്ച്പിവി വാക-്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നടത്തുന്നു
ആലപ്പുഴ
ഗർഭാശയഗള അർബുദത്തെ ചെറുക്കുന്നതിന് ദേശീയ പ്രതിരോധകുത്തിവയ്‌പ് പട്ടികയിൽ എച്ച് പി വി വാക്സിനേഷൻ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായി ആരംഭിച്ച കാമ്പയിന് ജില്ലയിൽ തുടക്കമായി. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ച കാമ്പയിൻ എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എ എം നൗഫൽ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗീസ് ആരോഗ്യ സന്ദേശം നൽകി. നഗരസഭാംഗം എ എസ് കവിത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. എം അനന്ത്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സിങ് ഓഫീസർ ഇൻ ചാർജ് എ എൻ ശശികല, ആർ സി എച്ച് ജില്ലാ ഓഫീസർ ഡോ. പാർവതി പ്രസാദ്, ഡോ. ഷാലിമ കൈരളി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ സ്വാഗതം പറഞ്ഞു. എച്ച് പി വി വാക-്സിനേഷൻ ക്യാമ്പയിൻ ആലപ്പുഴ ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുന്നതിനായുള്ള എച്ച് പി വി വാക്സിൻ ദേശീയ പ്രതിരോധകുത്തിവയ്‌പ് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനു മുന്നോടിയായി ദേശീയതലത്തിൽ 14 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ആദ്യഘട്ടത്തിൽ എച്ച് പി വി വാക്‌സിനേഷൻ ആരംഭിച്ചു. ഫെബ്രുവരി 28നു രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിന്റെ ഭാഗമായി 3 മാസത്തിനകം 14 വയസു പ്രായമുള്ള മുഴുവൻ പെൺകുട്ടികൾക്കും ഒറ്റ ഡോസ് വാക്‌സിൻ നൽകാനാണ് തീരുമാനം. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതലുള്ള ആശുപത്രികളിൽ ആഴ്ചയിൽ ഒരിക്കൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. യു-വിൻ പോർട്ടലിലൂടെ രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.










0 comments