Deshabhimani

ഉപജില്ലാ കലോത്സവം സമാപിച്ചു

ഹോളി ഫാമിലി ഓവറോൾ ചാമ്പ്യൻമാർ

ചേർത്തല ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ  മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ്‌ ടീം പി പ്രസാദ് എംഎൽഎയിൽനിന്ന്‌  ട്രോഫി ഏറ്റുവാങ്ങുന്നു

ചേർത്തല ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ്‌ ടീം പി പ്രസാദ് എംഎൽഎയിൽനിന്ന്‌ ട്രോഫി ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Nov 07, 2026, 12:17 AM | 1 min read

കഞ്ഞിക്കുഴി

കണിച്ചുകുളങ്ങര വിഎച്ച്എസ്എസ്, ജിഎച്ച്എസ് കണിച്ചുകുളങ്ങര, ജിഎൽപിഎസ് പെരുന്നേർമംഗലം എന്നീ സ്കൂളുകളിലായി നടത്തിയ ചേർത്തല ഉപജില്ലാ കലോത്സവം സമാപിച്ചു. 351 ഇനങ്ങളിൽ 10 വേദികളിലായി അയ്യായിരത്തോളം കുട്ടികൾ മാറ്റുരച്ചു. 522 പോയിന്റുമായി മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻമാരായി. ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസ് രണ്ടും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസിസി എച്ച്എസ്എസ് മൂന്നാമതുമെത്തി. യുപി വിഭാഗത്തിൽ 71 പോയിന്റ് നേടി ലിറ്റിൽ ഫ്ലവർ യുപിഎസ് ചേർത്തലയും എൽപിയിൽ 63 പോയിന്റുമായി ട‍ൗൺ എൽപിഎസ് ചേർത്തലയും ഹൈസ്കൂൾ വിഭാഗത്തിൽ 202 പോയിന്റോടെ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ചേർത്തലയ‍ും ഒന്നാമതെത്തി. ​ ഹയർ സെക്കൻഡറിയിൽ ഹോളി ഫാമിലി എച്ച്എസ്എസ് മുട്ടം 223 പോയിന്റ്‌ നേടി ഒന്നാമതായി. സംസ്കൃതോത്സവത്തിൽ യുപിയിൽ ഗവ. യുപിഎസ് നെടുമ്പ്രക്കാട്, എച്ച്എസിൽ കണിച്ചുകുളങ്ങര വിഎച്ച്എസ്എസ് എന്നിവർ ഒന്നാമതെത്തി. അറബിക് കലോത്സവത്തിൽ കാവുങ്കൽ പഞ്ചായത്ത്‌ എൽപിഎസ്, ഗവ. യുപിഎസ് തമ്പകച്ചുവട്, സിഎംഎസ്എൽപിഎസ് മുഹമ്മ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. യുപിയിൽ കെപിഎംയുപിഎസ് മുഹമ്മയും എച്ച്എസിൽ മണ്ണഞ്ചേരി എച്ച് എസും ഒന്നാം സ്ഥാനം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home