ചെങ്ങന്നൂരിൽ ചരിത്രമുന്നേറ്റം

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയെ സ്വീകരിക്കാൻ ചെങ്ങന്നൂരിൽ എത്തിയവർ
ബി സുദീപ്
Published on Feb 09, 2026, 12:57 AM | 1 min read
ചെങ്ങന്നൂർ
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ക്യാപ്റ്റനായി എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന വികസന മുന്നേറ്റ ജാഥയുടെ തെക്കൻ മേഖലാ ജാഥയ്‌ക്ക് ചെങ്ങന്നൂരിൽ ഉജ്വലവരവേൽപ്പ്. മണ്ഡല അതിർത്തിയായ കൊല്ലകടവിൽനിന്ന് എം കെ റോഡിലൂടെ ജാഥ ചെങ്ങന്നൂർ നഗരത്തിലെത്തി. റെയിൽവേ സ്‌റ്റേഷൻ ജങ്ഷനിൽ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. നൂറുകണക്കിന് ഇരുചക്രവാഹനങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്ന അങ്ങാടിക്കൽ തെക്ക് ഗിരിദീപം ഓഡിറ്റോറിയത്തിന് എതിർവശമുള്ള ഗ്രൗണ്ടിൽ എത്തി. സ്വീകരണ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, എ മഹേന്ദ്രൻ, എം ശശികുമാർ,ജേക്കബ് തോമസ് അരികുപുറം, ശോഭന ജോർജ്, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ഉമ്മൻ ആലുംമൂട്ടിൽ, ടി കെ ഇന്ദ്രജിത്ത്, ഷിഹാബുദ്ദീൻ, ജി ഹരികുമാർ, പി എൻ ശെൽവരാജൻ, ആർ രാജേഷ്, പുഷ്‌പലത മധു, ജെയിംസ് ശമുവേൽ, പി വിശ്വംഭരപ്പണിക്കർ, രാജു താമരവേലിൽ, സജി കീളാത്ര, മോഹൻ കൊട്ടാരത്തുപറമ്പിൽ എന്നിവർ സംസാരിച്ചു. ജാഥാംഗങ്ങൾക്ക് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിക്കുവേണ്ടി ആറൻമുള കണ്ണാടി സമ്മാനിച്ചു. എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ എം എച്ച് റഷീദ് സ്വാഗതവും ആർ സന്ദീപ് നന്ദിയും പറഞ്ഞു.










0 comments