ഉപരിപഠന വിദ്യാഭ്യാസ പ്രദർശനം തുടങ്ങി

ദിശ ഉപരിപഠന വിദ്യാഭ്യാസ പ്രദർശനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ഹയർസെക്കൻഡറി പഠനത്തിനുശേഷമുള്ള ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്താൻ ചേർത്തല തെക്ക് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ദിശ ഉപരിപഠന വിദ്യാഭ്യാസ പ്രദർശനം തുടങ്ങി. പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് വിദ്യാഭ്യാസപ്രദർശനം സംഘടിപ്പിച്ചത്. ശനിവരെ നടക്കുന്ന പ്രദർശനത്തിൽ ചേർത്തല വിദ്യാഭ്യാസജില്ലയിലെ 28 സ്‌കൂളും രക്ഷകർത്താക്കളും പൊതുജനങ്ങളും പങ്കെടുക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷയായി. ഹയർസെക്കൻഡറി വിദ്യാഭ്യാസവിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ കെ സുധ മുഖ്യപ്രഭാഷണം നടത്തി. മുൻ ആർഡിഡി വി കെ അശോകകുമാർ, കരിയർ ഗൈഡൻസ് ജില്ലാ കോ– ഓർഡിനേറ്റർ എ ഹസീനബീവി, എസ്എംസി ചെയർമാൻ ആർ ബെൻസിലാൽ, പ്രിൻസിപ്പൽ ബി എസ് ബീജാഭായി, ചേർത്തല വിദ്യാഭ്യാസ ജില്ലാ കരിയർ കൺവീനർ ആർ ശിഹാബുദ്ദീൻ, പ്രഥമാധ്യാപിക എസ് മീര, കരിയർ ഫാക്കൽറ്റിമാരായ കെ ഡി ടോമി, പ്രതാപചന്ദ്രൻ, അധ്യാപകരായ കുമാരി ബിന്ദു, ഡെൽസൺ എം സ്‌കറിയ എന്നിവർ സംസാരിച്ചു.









0 comments