ആരോഗ്യ സർവകലാശാല
മൂന്നിൽ മൂന്നും ജയിച്ച് എസ്എഫ്ഐ

ആലപ്പുഴ
ജില്ലയിൽ ആരോഗ്യസർവകലാശാലയ്‌ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഐതിഹാസിക വിജയം. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജ്, ഗവ. ഡെന്റൽ കോളേജ്, ചാരുംമൂട് സിമെറ്റ് കോളജ് യൂണിയനുകളാണ് ജയിച്ചത്. മികച്ച വിജയം നൽകിയ വിദ്യാർഥികളെയും പ്രവർത്തകരെയും ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ അഭിവാദ്യം ചെയ്തു. ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിൽ മത്സരം നടന്ന 13 സീറ്റിൽ 10 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഭാരവാഹികൾ: സാൻ മരിയ ബേബി (ചെയർപേഴ്സൺ), എം എസ് മഹാദേവൻ (ജനറൽ സെക്രട്ടറി), നസ്രീൻ റിജാസ് (വൈസ് ചെയർപേഴ്സൺ), ടി എൻ അഫ്സാന (മാഗസിൻ എഡിറ്റർ), ലാൽ കൃഷ്ണ (സ്പോർട്സ് സെക്രട്ടറി), അതുൽ കൃഷ്ണ (ആർട്സ് സെക്രട്ടറി), അഞ്ജല ബീഗം (വൈസ് ചെയർപേഴ്സൺ ലേഡി), പി കെ അഫ്സാന(ജോയിന്റ് സെക്രട്ടറി), ജിതിൻ (പിജി പ്രതിനിധി), എം കെ മിനാ യൂനുസ് (യുയുസി), കാർത്തിക് ദേവ് (യുജി പ്രതിനിധി), ലയ (യുജി പ്രതിനിധി), എസ് പാർവതി (യുജി പ്രതിനിധി). വിദ്യാർഥികളെ എച്ച് സലാം എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ആർ രാഹുൽ എന്നിവർ അഭിനന്ദിച്ചു.









0 comments