ക്ഷേമ ബോർഡുകളെ തകർക്കരുത്
ലേബർ ഓഫീസിലേക്ക് ചുമട്ടുതൊഴിലാളി മാർച്ച്

ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു ക്ഷേമനിധി ബോർഡ് ചെങ്ങന്നൂർ ഉപകാര്യാലയത്തിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോശി അലക്സ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ക്ഷേമ ബോർഡുകളെ തകർക്കുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെ ജില്ല ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ ആലപ്പുഴ ലേബർ ഓഫീസ് മാർച്ചും ധർണയും നടത്തി.
എസ്ഡിവി സ്‌കൂളിന് മുന്നിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ലേബർ ഓഫീസിന് മുന്നിൽ സിഐടിയു ജില്ല വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ സമരം ഉദ്‌ഘാടനംചെയ്തു. കെ പി ഉല്ലാസ് അധ്യക്ഷനായി. എ ഓമനക്കുട്ടൻ, വി ബി അശോകൻ, എസ് രമേശൻ, ടി പി നരേന്ദ്രൻ, എം വി ഹൽത്താഫ്, കെ എം സെബാസ്റ്റ്യൻ, പി സജിമോൻ തുടങ്ങിയവർ സംസാരിച്ചു. വി ടി രാജേഷ് സ്വാഗതം പറഞ്ഞു.
ബോർഡ് ചെങ്ങന്നൂർ ഉപകാര്യാലയത്തിലേക്ക് ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, ചാരുംമൂട്, കായംകുളം, ഹരിപ്പാട് ഏരിയ കമ്മിറ്റികൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും ഫെഡറേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് കോശി അലക്‌സ് ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ മുരളീധരൻനായർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം കെ മനോജ്, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് പി ഡി സുനീഷ്‌കുമാർ, കെ സുരേന്ദ്രൻ, കെ ആർ ദേവരാജൻ, എസ് സുഭാഷ്, കെ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.










0 comments