Deshabhimani

റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത വേണം

സത്യഗ്രഹത്തിൽ അണിചേർന്ന്‌ 
ചുമട്ടുതൊഴിലാളികളും

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട്‌ ചുമട്ടുതൊഴിലാളികൾ അണിചേർന്ന വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ എൻ ആർ ബാബുരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാത ആവശ്യപ്പെട്ട്‌ ചുമട്ടുതൊഴിലാളികൾ അണിചേർന്ന വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ എൻ ആർ ബാബുരാജ്‌ ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 19, 2026, 12:38 AM | 1 min read

ചേർത്തല

ചേർത്തല റെയിൽവേ സ്‌റ്റേഷന്‌ മുന്നിൽ ഉയരപ്പാതയോടെ ദേശീയപാത നിർമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നഗരസഭാ നേതൃത്വത്തിലെ ജനകീയ സമിതിയുടെ അനിശ്‌ചിതകാല സത്യഗ്രഹം 49 ദിവസം പിന്നിട്ടു. വെള്ളിയാഴ്‌ച സിഐടിയു നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ സത്യഗ്രഹത്തിൽ അണിചേർന്നു. സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ്‌ എൻ ആർ ബാബുരാജ്‌ ഉദ്‌ഘാടനംചെയ്‌തു. ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) ഏരിയ പ്രസിഡന്റ്‌ ബി വിനോദ്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ അജയൻ, നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ, എ എസ്‌ സാബു, സി ഡി ശങ്കർ, ആർ രാജേഷ്‌, പി സി ഷിബു എന്നിവർ സംസാരിച്ചു. ദേശീയപാതയ്‌ക്ക്‌ അഭിമുഖമായുള്ള റെയിൽവേ സ്‌റ്റേഷനുമായി ബന്ധപ്പെട്ട യാത്ര ദുഷ്‌കരമാക്കുന്ന രീതിയിൽ പാത പുനർനിർമിക്കുന്ന സാഹചര്യത്തിലാണ്‌ ജനകീയ സമരം. കൂടാതെ ചേർത്തല നഗരത്തിന്റെ ഭാവിവികസനത്തിൽ തടസം സൃഷ്‌ടിക്കുന്നതുമാണ്‌ ഇപ്പോഴത്തെ ദേശീയപാത നിർമാണഘടന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home