ജാമ്യമെടുത്ത് മുങ്ങി

7 വർഷത്തിനുശേഷം പിടിയിൽ

arrest

മനോജ് കുമാര്‍

വെബ് ഡെസ്ക്

Published on Aug 01, 2025, 01:49 AM | 1 min read

ആലപ്പുഴ

കോടതിയിൽനിന്ന്​ ജാമ്യമെടുത്ത് മുങ്ങിയ പ്രതി ഏഴുവർഷത്തിന് ശേഷം പിടിയിൽ. പാലക്കാട് ചെത്തല്ലൂർ സ്വദേശി മുണ്ടക്കാട് വീട്ടിൽ മനോജ്കുമാറിനെയാണ് പാലക്കാടുനിന്ന്​ മുഹമ്മ പൊലീസ് പിടികൂടിയത്​. മുഹമ്മ സ്വദേശിക്ക് ആസ്ട്രേലിയയിൽ ജോലി വാഗ്ദാനംചെയ്ത് 3,35,000 രൂപ തട്ടിയ കേസിൽ മനോജ് കുമാറിനെ 2018ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽനിന്ന്​ ജാമ്യമെടുത്ത പ്രതി ഒളിവിൽ പോയി. ചേർത്തല, പട്ടണക്കാട് സ്റ്റേഷനുകളിലും സമാന കേസുകളുണ്ട്. ചേർത്തല എഎസ്​പി ഹാരീഷ് ജെയ്ൻ, മുഹമ്മ സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിലേക്ക്​ മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home