കൈത്തറിദിനം ആചരിച്ചു

കൈത്തറി വകുപ്പ് നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനാചരണവും മുതിർന്ന നെയ്‌ത്തുകാരെ ആദരിക്കലും പാണാവള്ളിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കൈത്തറി വകുപ്പ് നേതൃത്വത്തിൽ ദേശീയ കൈത്തറി ദിനാചരണവും മുതിർന്ന നെയ്‌ത്തുകാരെ ആദരിക്കലും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ബാബുരാജ് അധ്യക്ഷനായി. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ എസ് ശശികുമാർ മുതിർന്ന നെയ്‌ത്തുകാരെ ആദരിച്ചു. മിനി സതീശൻ, ഉഷ മുകുന്ദൻ, ഷീന, രവീന്ദ്രൻപിള്ള, ടി ജി രാധാകൃഷ്‌ണൻ, കെ പി ശാന്തകുമാർ, എ ശോഭനകുമാരി, എം ദീപ എന്നിവർ സംസാരിച്ചു. ജില്ലാ വ്യവസായകേന്ദ്രം മാനേജർ മനു വിശ്വനാഥ് സ്വാഗതവും സീനിയർ ഹാൻഡ്‌ലൂം സൂപ്പർവൈസർ ഗ്രേഷ്യസ് വർഗീസ് നന്ദിയുംപറഞ്ഞു.










0 comments