വീടിന്റെ താക്കോൽ കൈമാറി

സുനിൽകുമാറിന്റെ വീടിന്റെ താക്കോൽ ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്‌ട് ഗവർണർ ജി വേണുകുമാർ കൈമാറുന്നു
മാന്നാർ
വാസയോഗ്യമല്ലത്ത വീട്ടിൽ താമസിച്ചിരുന്ന ഇരമത്തൂർ സുനിൽകുമാറിന്റെ കുടുംബത്തിന് നിര്‍മിച്ച വീട് മാന്നാർ റോയൽ ലയൺസ് ക്ലബ് സെക്രട്ടറി ഡോ. പ്രകാശ് കൈമളും ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ ചാർട്ടർ പ്രസിഡന്റ് ഡോ. എം കെ ബീനയും കൈമാറി. ചോരാത്ത വീട് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ലയൺസ് ക്ലബ് മുൻ ഡിസ്ട്രിക്‌ട് ഗവർണർ ജി വേണുകുമാറാണ് നല്‍കിയത്. പദ്ധതി ചെയർമാൻ കെ എ കരീം അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദ്, വൈസ്‌പ്രസിഡന്റ് പി എ ലത, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം, എസ് ചന്ദ്രകുമാർ, ലേഖനകുമാരി, എസ് ശാന്തിനി, കെ മായ, മാന്നാർ റോയൽ പ്രസിഡന്റ് ഡോ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. ചോരാത്ത വീട് പദ്ധതിയിൽ നിർമിച്ച 51–-ാമത് വീടാണ് കൈമാറിയത്.











0 comments