ad
Deshabhimani

ആദ്യപാഠം ആരോഗ്യപാഠം

‘കരശുചിത്വ കരുതൽ 
വിദ്യാലയങ്ങൾ’ ലോഗോ പ്രകാശിപ്പിച്ചു

കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ  കലക്ടർ 
ഷാജി വി നായർ പ്രകാശിപ്പിക്കുന്നു

കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ കലക്ടർ 
ഷാജി വി നായർ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 10, 2026, 01:57 AM | 1 min read

ആലപ്പുഴ

ആദ്യപാഠം ആരോഗ്യപാഠം കാമ്പയിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ജില്ലയിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന കരശുചിത്വ കരുതൽ വിദ്യാലയങ്ങൾ പരിപാടിയുടെ ലോഗോ കലക്ടർ ഷാജി വി നായർ പ്രകാശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വയറിളക്ക രോഗപ്രതിരോധത്തിനായി സ്കൂളുകളിൽ ബുധനാഴ്‌ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലികളിൽ വിദ്യാർഥികൾ കരശുചിത്വ പ്രതിജ്ഞയെടുക്കും. വിദ്യാർഥികൾക്ക് ആഹാരം കഴിക്കുന്നതിനു മുമ്പും ശുചിമുറിയിൽ പോയതിനുശേഷവും സോപ്പിട്ട് കൈകഴുകുന്നതിനായി സ്കൂളുകളിൽ സോപ്പ്, ലിക്വിഡ് സോപ്പ് ലഭ്യമാക്കുന്നതിന് സ്കൂൾ എസ്‌എംസി, പിടിഎ എന്നിവരുടെ സഹകരണത്തോടെ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാന അധ്യാപകർക്ക് കത്തയച്ചു. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ടെനി ജോർജ്‌ പള്ളിപ്പാടൻ, ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ഐ ചിത്ര, ഡോ. ആർ സേതുനാഥ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home