ഹാക്കത്തോൺ സമാപിച്ചു

പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നടന്ന ദേശീയ ഹാക്കത്തോൺ വിജയികൾക്ക് തിരുവല്ല സബ്കലക-്ടർ സുമിത്കുമാർ ഠാക്കൂർ സമ്മാനം നൽകുന്നു
ചാരുംമൂട്
പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിങ്ങിങിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗവും എഐ ആൻഡ് മെഷീൻ ലേണിങ് വിഭാഗവും ചേർന്ന് സംഘടിപ്പിച്ച "ഹാക്ക്‌ബെൽസ് -3.0' ദേശീയ ഹാക്കത്തോൺ സമാപിച്ചു. തെരഞ്ഞെടുത്ത 20 ടീം അന്തിമഘട്ടത്തിൽ 24 മണിക്കൂർ നീണ്ടുനിന്ന കോഡിങ് മാരത്തോണിൽ പങ്കെടുത്തു. തിരുവല്ല സബ് കലക-്ടർ സുമിത്കുമാർ ഠാക്കൂർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ-്തു. ശ്രീബുദ്ധ എജ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി പ്രസാദ് അധ്യക്ഷനായി. ഒരുലക്ഷം രൂപയുടെ ഒന്നാംസമ്മാനം ചെന്നൈ ഇൻസ്‌റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയിലെ ടീം ഫന്റാസ്‌റ്റിക് ഫോർ നേടി. 50,000 രൂപയുടെ രണ്ടാംസമ്മാനം ശ്രീബുദ്ധ എൻജിനിയറിങ് കോളേജിലെ ടീം സിബാടെക്കും, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക-്നോളജിയിലെ ടീം ബിറ്റ് വൈസ് ഓപ്പറേറ്റേഴ്സും നേടി.










0 comments