ഫ്ലാഗ് ഓഫ്‌ചെയ്‌തത് 13 പുതിയ പൊലീസ് വാഹനങ്ങൾ
മിന്നലാകാൻ ഗൂർഖയും

ജില്ലാ പൊലീസിന് അനുവദിച്ച പുതിയ പൊലീസ് വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
സ്വന്തം ലേഖകൻ
ആലപ്പുഴ
ജില്ലാ പൊലീസിന് അനുവദിച്ച 13 വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ്ചെയ്‌തു. വിവിധ സ്റ്റേഷനുകളിലേക്കും കൺട്രോൾ റൂമിലേക്കും കോസ്റ്റൽ സ്റ്റേഷനുകളിലേക്കും ഹൈവേ ഡ്യൂട്ടിക്കുമായി അനുവദിച്ച വാഹനങ്ങളാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ഫ്ലാഗ് ഓഫ്ചെയ്‌തത്. പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, എളുപ്പത്തിൽ പോകാനാവുന്ന സ്ഥിതി ശക്തിപ്പെടുത്തുക, പ്രതികരണ സമയം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പഴയവാഹനങ്ങള്‍ക്ക് പകരം പുതിയവ അനുവദിച്ചത്. മൂന്ന് മഹീന്ദ്ര സ്കോർപിയോ ക്ലാസിക് വാഹനങ്ങൾ ഹൈവേ ഡ്യൂട്ടിക്കും മൂന്ന് ഫോഴ്സ് ഗൂർഖ വാഹനങ്ങൾ ആലപ്പുഴ നോർത്ത്, മാരാരിക്കുളം, എടത്വ സ്റ്റേഷനുകളിലേക്കും അഞ്ച് ബൊലേറോ വാഹനങ്ങൾ കൺട്രോൾ റൂമിലേക്കും രണ്ട് ബൊലേറോ വാഹനങ്ങൾ തോട്ടപ്പള്ളി, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾക്കുമാണ് അനുവദിച്ചത്. അഡീഷണൽ എസ്‌പി ജിത്സൻ മാത്യു, ഡിസിആർബി ഡിവൈഎസ്‌പി എം എസ് സന്തോഷ്, മറ്റുപൊലീസുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.










0 comments