ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ
കമീഷൻ തുകയിൽനിന്ന് ജിഎസ്ടി: സ്‌റ്റാർ ഹെൽത്ത് കമ്പനിക്കെതിരെ സമരം

കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഇൻഷുറൻസ് ഏജന്റുമാരുടെ കമീഷൻ തുകയിൽനിന്ന് ജിഎസ്ടി ഈടാക്കുന്ന സ്‌റ്റാർ ഹെൽത്ത് കമ്പനിക്കെതിരെ സമരം നടത്താൻ കേരള സ്റ്റേറ്റ് ഹെൽത്ത് ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ തീരുമാനിച്ചു.
കായംകുളം ഗവ. എംപ്ലോയീസ് ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി രഞ്‌ജിത്ത് അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രാജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, സിഐടിയു ഏരിയ സെക്രട്ടറി കെ പി മോഹൻദാസ്, പ്രസിഡന്റ് ജി ശ്രീനിവാസൻ, കെ ആർ രാജേഷ്, എസ് അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി രഞ്‌ജിത്ത് (പ്രസിഡന്റ്), കെ ആർ രാജേഷ് (സെക്രട്ടറി), എസ് അനിൽ (ട്രഷറർ).










0 comments