കോലഞ്ചേരി മെഡിക്കൽ മിഷൻ സ്ഥാപിതദിനം ആഘോഷിച്ചു

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപിതദിനാഘോഷം വൈസ് പ്രസിഡന്റ് ഡോ.തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ 56–-ാമത് സ്ഥാപിതദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആശുപത്രി സെക്രട്ടറി അജു ജേക്കബ് പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു.
ഡോ. കിഷോർ എസ് ധരൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആശുപത്രിയുടെ പേര് കോലഞ്ചേരി മെഡിക്കൽ മിഷൻ എന്നായിരിക്കുമെന്ന് സെക്രട്ടറി പ്രഖ്യാപിച്ചു. ഫാ. ജോൺ കുര്യാക്കോസ് സംസാരിച്ചു. ദീർഘകാല സേവനം അനുഷ്ഠിച്ച ജീവനക്കാരെ ആദരിച്ചു. അക്കാദമിക് മികവിനുള്ള പുരസ്കാരങ്ങളും കായിക-–സാംസ്കാരിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. എംഒഎസ്-സി കാർണിവലിൽ വിവിധതരം ഭക്ഷണശാലകൾ, ഗെയിമുകൾ, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറി.








0 comments