ad
Deshabhimani

പുനലൂരിൽ 36.5 ഡിഗ്രി സെൽഷ്യസ്‌

പൊള്ളുന്ന വെയിലല്ലേ, 
വെയിലേറ്റു വാടല്ലേ

പഴയ സീലിംങ് ഫാൻ ഉൾപ്പടെയുള്ള ആക്രി 
സാധനങ്ങളുമായി സൈക്കിളിൽ പോകുന്നയാൾ. കൊല്ലം തട്ടമലയിൽ നിന്നുള്ള ദൃശ്യം 
                         ഫോട്ടോ: എം എസ് ശ്രീധർലാൽ
വെബ് ഡെസ്ക്

Published on Sep 15, 2026, 01:55 AM | 1 min read

കൊല്ലം

ജില്ലയ്‌ക്ക്‌ പൊള്ളുന്നു, വേനൽ കത്തിനിൽക്കെ തിങ്കളാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 36.5 ഡിഗ്രി സെൽഷ്യസ്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ചൂട്‌ അനുഭവപ്പെടുന്ന ഹോട്ട്‌സ്‌പോട്ടായ പുനലൂരിൽ തിങ്കളാഴ്‌ചയാണ്‌ ഇ‍ൗ ഉയർന്ന താപനില അനുഭവപ്പെട്ടത്‌. പാരിപ്പള്ളിയിൽ 33.6, കാരുവേലിൽ 33.3, ചവറ 30.2 എന്നിങ്ങനെയായിരുന്നു താപനില. എന്നാൽ, മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥ വകുപ്പ്‌ അറിയിച്ചിട്ടുണ്ട്‌. സാധാരണ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ്‌ ജില്ലയിൽ ഉയർന്ന ചൂട്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുള്ളത്‌. നിലവിൽ വീടിനുള്ളിലും പുറത്തും കഴിയാനാകാത്തവിധം ചൂടു കൂടുകയാണ്‌. സൂര്യാതപമേൽക്കുന്നതിനും പകർച്ചവ്യാധികൾക്കും ഇത്‌ കാരണമാകും. വളർത്തുമൃഗങ്ങൾ, പക്ഷികൾ, തെരുവുനായകൾ എന്നിവയും പൊരിവെയിലിൽ നരകിക്കുന്നു. പകൽസമയത്ത്‌ വരണ്ട ചൂടുകാറ്റിനും സ‍ാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ കുടിവെള്ളം കരുതണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home