ad
Deshabhimani

ലോക്കൽ കമ്മിറ്റി അംഗത്തിന്റെ 
വീടിനുനേരെ ആർഎസ്എസ് ആക്രമണം

ഷൈജുവിന്റെ വീട്‌ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗം ഏരിയാ ആക്ടിങ്‌ സെക്രട്ടറി പി ബാബുരാജ് ഉദ്ഘാടനംചെയ്യുന്നു

ഷൈജുവിന്റെ വീട്‌ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗം ഏരിയാ ആക്ടിങ്‌ സെക്രട്ടറി പി ബാബുരാജ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:01 AM | 1 min read

കൊയിലാണ്ടി വിയ്യൂരിൽ സിപിഐ എം കൊല്ലം ലോക്കൽ കമ്മിറ്റി അംഗവും കൗൺസിലറുമായ പി കെ ഷൈജുവിന്റ വീടിനുനേരെ ഞായർ രാത്രി ആർഎസ്എസ് ആക്രമണം. വീടിന് സമീപത്തെ പാർടി പതാകകൾ നശിപ്പിച്ചു. ആർഎസ്എസ്–ബിജെപി പ്രവർത്തകരായ കീഴ്പുനത്തിൽ രതീഷ്, വാടാക്കട ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം. ഇല്ലത്തുതാഴെയും മന്ദൻമുക്കിലുമുള്ള സിപിഐ എമ്മിന്റെ പതാകകൾ നശിപ്പിക്കുകയും ചിലത്‌ ഷൈജുവിന്റെ വീട്ടിലേക്ക് എറിഞ്ഞ് വീട്ടിലുള്ളവരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആ സമയത്ത്‌ സ്ത്രീകൾമാത്രമാണ്‌ വീട്ടിലുണ്ടായിരുന്നത്‌. സംഭവത്തിൽ പൊലീസ്‌ കേസെടുത്തു. സംഭവത്തിൽ സിപിഐ എം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിയ്യൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യോഗം ഏരിയ ആക്ടിങ്‌ സെക്രട്ടറി പി ബാബുരാജ് ഉദ്ഘാടനംചെയ്തു. പി പി രാജീവൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ സത്യൻ, കെ ടി സിജേഷ്, എൻ കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം പത്മനാഭൻ, സി കെ ഹമീദ്, ടി പ്രസന്ന, വി പി മുരളി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home