ഗ്രന്ഥശാലാദിനം ആചരിച്ചു

ഗ്രന്ഥശാലാ ദിനാചരണത്തോടനുബന്ധിച്ച് ചെങ്ങമനാട് കെ വാസു സ്‌മാരക ഗ്രന്ഥശാലയിൽ എസ് കൃഷ്ണൻകുട്ടി സംസാരിക്കുന്നു
അങ്കമാലി
തുറവൂർ ചരിത്ര ലൈബ്രറിയിൽ ഗ്രന്ഥശാലാദിനാചരണത്തിൽ പ്രിസിഡന്റ് എം വി മോഹനൻ പതാക ഉയർത്തി. ലൈബ്രറി പ്രവർത്തകരായ എം കെ ജോസഫ്, പി ഡി പത്രോസ്, പി ഡി ഔസഫ് എന്നിവരെ കൺവീനർ കെ കെ സുരേഷ് ആദരിച്ചു.
സെക്രട്ടറി വി എൻ വിശ്വംഭരൻ, ലൈബ്രറി കൗൺസിൽ ആലുവ താലൂക്ക് കമ്മിറ്റി അംഗം കെ സാവിത്രി, സി ടി ജോസഫ്, എൻ ജെ ലെനിൻ എന്നിവർ സംസാരിച്ചു.
മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയിൽ പ്രസിഡന്റ് സജീവ് അരീക്കൽ പതാക ഉയർത്തി. തുടർന്ന് ചേർന്ന യോഗത്തിൽ സെക്രട്ടറി കെ കെ വിജയൻ അധ്യക്ഷനായി. ഐ പി ജേക്കബ്, വനിതാവേദി സെക്രട്ടറി ജിനി തര്യൻ, രാധ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അങ്കമാലി സിഎസ്എ ലൈബ്രറിയിൽ സിഎസ്എ ജനറൽ സെക്രട്ടറി ടോണി പറമ്പി പതാക ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി യോഹന്നാൻ ഗ്രന്ഥശാലാദിന സന്ദേശം നൽകി.
നായത്തോട് കെ ആർ കുമാരൻ മാസ്റ്റർ നവയുഗ വായനശാലയിൽ ലൈബ്രറി വൈസ് പ്രസിഡന്റ് സി കെ ദാസൻ പതാക ഉയർത്തി. ഷാജി യോഹന്നാൻ, ലൈബ്രറി കൗൺസിൽ ജില്ലാ ജോയി സെക്രട്ടറി രഥീഷ്‌കുമാർ കെ മാണിക്യമംഗലം, വി എൻ സന്തോഷ് കുമാർ, പി എൻ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
നെടുമ്പാശേരി
ഗ്രന്ഥശാലാ ദിനാചാരണത്തോടനുബന്ധിച്ച് ചെങ്ങമനാട് കെ വാസു സ്‌മാരക ഗ്രന്ഥശാലയിൽ ആർ ബാലകൃഷ്ണൻ പതാക ഉയർത്തി. പ്രസിഡന്റ് ടി കൃഷ്ണകുമാർ അധ്യക്ഷനായി.
മാധ്യമപ്രവർത്തകൻ എസ് കൃഷ്ണൻകുട്ടി സന്ദേശം നൽകി. പഞ്ചായത്ത് അംഗം പി ആർ രാജേഷ് മുഖ്യാതിഥിയായി. ചെങ്ങമനാട് വാണീകളേബരം വായനശാലയിൽ പ്രസിഡന്റ് ജോണി തോട്ടുങ്ങൽ പതാക ഉയർത്തി.
പെരുമ്പാവൂർ
ഗ്രന്ഥശാലാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പൂനൂർ വി ഗോപാലൻ സ്മാരക വായനശാലയിൽ ദേശീയ കാവ്യോത്സവത്തിന്റെ ഭാഗമായി ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈലോപ്പിള്ളി ശ്രീധരമേനോൻ എന്നിവരുടെ അനുസ്മരണവും കവിതകളുടെ ആലാപനവും വെങ്ങോല പഞ്ചായത്ത് അംഗം പി കെ നിനിൻകുമാർ ഉദ്ഘാടനം ചെയ്തു. കെ എസ് രവി അധ്യക്ഷനായി. കെ കെ ശശി അനുസ്മരണ പ്രഭാഷണം നടത്തി. പി ബി സീന, ഗിരിജ ജയകുമാർ, കെ ആർ പത്മനാഭൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.
തെക്കേ വാഴക്കുളം വന്ദേമാതരം ഗ്രാമീണ വായനശാലയിൽ സ്മിത ഗോപിനാഥ്, എബ്രഹാം തോമസ് എന്നിവർ ചേർന്ന് അക്ഷരദീപം തെളിച്ചു. ഇ പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി.
കവളങ്ങാട്
പരീക്കണ്ണി വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ ഗ്രന്ഥശാലാദിനം ആചരിച്ചു. ലൈബ്രറി സെക്രട്ടറി എ കെ ശങ്കരൻ പതാക ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി എം അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഭരണസമിതി അംഗം എം എം ഷംസുദീൻ അധ്യക്ഷനായി. ആർ എം നിസാർ, സ്മിത ബിജു എന്നിവർ സംസാരിച്ചു.
കൂത്താട്ടുകുളം
കിഴകൊമ്പ് പുരോഗമന ഗ്രന്ഥശാലയിൽ ഗ്രന്ഥശാല ദിനാചരണം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം സി എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. എം കെ പ്രകാശ് അധ്യക്ഷനായി. ഗ്രന്ഥശാല സെക്രട്ടറി എം കെ രാജു, ടി കെ സജീവൻ എന്നിവർ സംസാരിച്ചു.
പിറവം
ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ ഗ്രന്ഥശാലദിനാചരണം നടന്നു. വായനശാല പ്രസിഡന്റ് ജീവൽശ്രീ പി പിള്ള പതാക ഉയർത്തി. മുതിർന്ന ഗ്രന്ഥശാലാപ്രവർത്തകൻ കെ ഹരിദാസിനെ
വായനശാലയുടെ രക്ഷാധികാരി ടി ജി സോമൻപിള്ള പൊന്നാട അണിയിച്ച് ആദരിച്ചു.
വി വി നളിനാക്ഷൻ, പി സി മോഹനൻ എന്നിവർക്ക് പുതിയ അംഗത്വം നൽകി. സി ആർ രാധാകൃഷ്ണൻ, ശശിധരൻ തടത്തിൽ, പി എം ദിവാകരൻ, കെ എൻ സുരേഷ്, എ വി കരുണാകരൻ, സൗമ്യ ബിപിൻ എന്നിവർ സംസാരിച്ചു.
കാക്കൂർ ഗ്രാമീണ വായനശാല ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി മാസ്‌റ്റേഴ്സ് മീറ്റ് ചാമ്പ്യൻ എം ജെ ജേക്കബിനെ വീട്ടിലെത്തി ആദരിച്ചു. വായനശാലയുടെ പുസ്‌തകശേഖരണ പ്രവർത്തനങ്ങൾ എം ജെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. അനിഷ് ആച്ചിക്കൽ അധ്യക്ഷനായി. വി കെ ശശീധരൻ, വർഗീസ് മാണി, രാജേന്ദ്ര പ്രസാദ്, മനോജ് കുമാർ, ജെൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു.









0 comments