ad
Deshabhimani

മോർണിങ് സ്റ്റാർ കോളേജിൽ 
3 ഡിജിറ്റൽ കോഴ്സുകൾ തുടങ്ങി

Digital courses have started.

അങ്കമാലി മോർണിങ് സ്റ്റാർ കോളേജിൽ തുടങ്ങിയ മൂന്ന് ഡിജിറ്റൽ 
കോഴ്സുകളുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:12 AM | 1 min read

അങ്കമാലി


മോർണിങ് സ്റ്റാർ കോളേജിൽ ആരംഭിച്ച പുതിയ മൂന്ന് ഡിജിറ്റൽ കോഴ്സുകളുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ചു. ബിഎ എയർലൈൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിപിഇഎസ് (ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ്), കെമിസ്ട്രി റിസർച്ച് സെന്റർ എന്നീ കോഴ്‌സുകളാണ് ആരംഭിച്ചത്.


ഇന്റർനാഷണൽ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് കോംപറ്റീഷൻ (ഐഎഎസി) 2026-ൽ ഫൈനലിസ്റ്റ് അംഗീകാരം നേടിയ ഗോപിക വിശ്വത്തെ അനുമോദിച്ചു. കോളേജിന്റെ അക്കാദമികമികവിനും വൈവിധ്യമാർന്ന ഉന്നതവിദ്യാഭ്യാസസാധ്യതകളൊരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കും പുതിയ പ്രോഗ്രാമുകൾ കൂടുതൽ ഊർജംപകരുമെന്ന് പ്രിൻസിപ്പൽ ഷെമി ജോർജ് പറഞ്ഞു.എം ജെ ഡേവിസ്, എ കെ ജോസഫ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home