print edition തൃണമൂൽവിട്ട 17 എംപിമാർ ബിജെപിയിലേക്ക്

ഗോപി
Published on Sep 15, 2026, 02:30 AM | 1 min read
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് വിമത ഗ്രൂപ്പായി എൻസിപിഐയിൽ ചേർന്ന 20 എംപിമാരിൽ 17 പേരും ബിജെപിയിൽ ചേരും. കൂച്ച് ബിഹാറിൽ നിന്നുള്ള എൻസിപിഐ എംപി ജഗദീഷ് ബസുനിയയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയിൽ ചേരുന്ന 17 എംപിമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും ബസുനിയ അവകാശപ്പെട്ടു. എൻസിപിഐ എം പിമാർ ഇപ്പോൾ ബിജെപി സഖ്യത്തോടൊപ്പമാണ് നിലകൊള്ളുന്നത്.
ബിജെപിയിൽ ഒൗദ്യോഗികമായി ചേരുന്നില്ലെങ്കിലും അബു താഹെർ, യൂസഫ് പത്താൻ, ഖലീലുർ റഹ്‌മാൻ എന്നിവർ പുറത്തുനിന്ന് പിന്തുണ നൽകുമെന്ന് ബസുനിയ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ദയനീയ പരാജയത്തെ തുടർന്നാണ് എംപിമാർ കൂട്ടത്തോടെ കൂറുമാറിയത്.
വിമത എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ നടപടി വൈകുന്നുവെന്ന് ആരോപിച്ച് അഭിഷേക് ബാനർജി നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി 20 എംപിമാർക്കും നോട്ടീസയച്ചിട്ടുണ്ട്.









0 comments