കീഴ്മാട് ജലസേചന കനാലുകൾ വൃത്തിയാക്കി പമ്പിങ് ആരംഭിക്കണം

കേരള കർഷകസംഘം കീഴ്മാട് വില്ലേജ് കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകുന്നു
ആലുവ
കീഴ്മാട് പഞ്ചായത്തിലെ ജലസേചന കനാലുകൾ വൃത്തിയാക്കി ഉടൻ പമ്പിങ് ആരംഭിക്കണമെന്ന് കേരള കർഷകസംഘം കീഴ്മാട് വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. കീഴ്മാടിലെ ജലസേചന കനാലുകളായ ചാലയ്ക്കൽ, കുട്ടമശേരി, കീഴ്മാട് കനാലുകളിലെ പുല്ലും മണ്ണും അടിയന്തരമായി നീക്കണം. മഴ കുറഞ്ഞതും പമ്പിങ് ആരംഭിക്കാത്തതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി.
ആലുവ ഇറിഗേഷൻ അധികൃതരുമായി സംസാരിച്ച് എത്രയുംവേഗം കനാലുകൾ വൃത്തിയാക്കാനും പമ്പിങ് നടത്താനും അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം പ്രവർത്തകർ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും നൽകി.
കർഷകസംഘം കീഴ്മാട് വില്ലേജ് കമ്മിറ്റി നേതാക്കളായ വി അജിത്കുമാർ, വി ഒ ജോയി, റസീന നജീബ്, പ്രീത റെജി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.









0 comments