സിഐടിയു പറവൂർ ഏരിയ സമ്മേളനം ചേർന്നു

സിഐടിയു പറവൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
സിഐടിയു പറവൂർ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി കെ സോമൻ അധ്യക്ഷനായി. കേന്ദ്രസർക്കാർ നടപ്പാക്കിയ തൊഴിലാളിദ്രോഹ ലേബർകോഡ് പിൻവലിക്കുക, അപ്രഖ്യാപിത പവർകട്ട് നിർത്തലാക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഏരിയ സെക്രട്ടറി പി കെ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പത്മൻ, സെക്രട്ടറി എം ബി സ്യമന്തഭദ്രൻ, ടി ആർ ബോസ്, കെ എ വിദ്യാനന്ദൻ, യേശുദാസ് പറപ്പിള്ളി, എം ടി ഷോല, ഏരിയ സെക്രട്ടറി പി കെ സുരേന്ദ്രൻ, കെ എസ് സജീവൻ, പി ആർ പ്രസാദ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി കെ സുരേന്ദ്രൻ (പ്രസിഡന്റ്), ടി എസ് ബേബി, വി ജി ലത, പി ആർ പ്രസാദ് (വൈസ് പ്രസിഡന്റുമാർ), പി കെ സോമൻ (സെക്രട്ടറി), കെ എം അംബ്രോസ്, കെ കെ പൗർണമി, സി എൻ ബൈജു (ജോയിന്റ് സെക്രട്ടറിമാർ), കെ എസ് സജീവൻ (ട്രഷറർ).









0 comments