വൈദ്യുതിജീവനക്കാർ പ്രതിഷേധിച്ചു

മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ പറവൂർ ഡിവിഷൻ ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ പൗർണമി ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
കെഎസ്ഇബി ജീവനക്കാർക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ പറവൂർ ഡിവിഷൻ ഓഫീസിൽ പ്രതിഷേധയോഗം നടത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ പൗർണമി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മാഗസിൻ കൺവീനർ ടി കെ ബാബു അധ്യക്ഷനായി.
കൊച്ചി
കെഎസ്ഇബി ജീവനക്കാരെ മോശപ്പെടുത്തുന്നതരത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ തൊഴിലാളിവിരുദ്ധ പ്രസ്‌താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) എറണാകുളം പവർഹൗസിൽ പ്രതിഷേധയോഗം നടത്തി. അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എൽ ലീഷ് ഉദ്ഘാടനംചെയ്‌തു.
സംസ്ഥാന കമ്മിറ്റി അംഗം എം പി നിതീഷ് അധ്യക്ഷനായി. കെ ഇന്ദുലേഖ, എം എ മുഹമ്മദ്, എൻ ടി അരുൺ, എസ് സന്ദീപ് എന്നിവർ സംസാരിച്ചു.










0 comments