തൊഴിലാളിവിരുദ്ധ ലേബർകോഡ് പിന്‍വലിക്കണം

ന്യൂ ജനറേഷൻ ബാങ്ക്സ് ആന്‍ഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൺവൻഷൻ സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തൊഴിലാളിവിരുദ്ധ ലേബർകോഡും മിനിമം വേജ് അഡ്വൈസറി ബോർഡിൽനിന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളെ ഒഴിവാക്കിയ നടപടികളും പിൻവലിക്കണമെന്ന് ന്യൂ ജനറേഷൻ ബാങ്ക്സ് ആന്‍ഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.
എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരികകേന്ദ്രത്തിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ സിയാവുദീൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബിജി അരവിന്ദ് അനുശോചന പ്രമേയവും ജനറൽ സെക്രട്ടറി സുമേഷ് പത്മൻ റിപ്പോർട്ടും അവതരിപ്പിച്ചു.
ട്രഷറർ ശ്യാം പത്മനാഭൻ, ജോയിന്റ് സെക്രട്ടറിമാരായ സിജോ വർഗീസ്, മേരി ആന്റണി, സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, ജില്ലാ സെക്രട്ടറി പി കെ സതീഷ്-കുമാർ തുടങ്ങിയവര്‍ സംസാരിച്ചു.







0 comments