ad
Deshabhimani

കറന്റുമില്ല കച്ചവടവുമില്ല

പ്രതിഷേധത്തീയായി വ്യാപാരികളും വ്യവസായികളും

Turning into a fire of protest

അപ്രഖ്യാപിത പവർകട്ടിനെതിരെ പുല്ലേപ്പടിയിൽ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി 
അബ്ദുൾ വാഹിദിന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചവെയിൽ പന്തംകൊളുത്തി പ്രതിഷേധം

വെബ് ഡെസ്ക്

Published on Sep 15, 2026, 02:57 AM | 1 min read

കൊച്ചി


നാടിനെ മുഴുവൻ ഇരുട്ടിലാക്കുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ പ്രതിഷേധിച്ച്‌ വ്യാപാരികളും വ്യവസായികളും. വ്യാപാരി വ്യവസായി സമിതിയുടെയും ഹോട്ടൽ ആൻഡ്‌ ബേക്കേഴ്‌സ്‌ സമിതിയുടെയും നേതൃത്വത്തിൽ തിങ്കൾ രാവിലെ ജില്ലയിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ജനജീവിതം ദുസ്സഹമാക്കുന്ന പവർകട്ടിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ അണിചേർന്നു. കെഎസ്‌ഇബി ഓഫീസുകൾക്ക്‌ മുന്നിലേയ്‌ക്കും പ്രതിഷേധം സംഘടിപ്പിച്ചു.


‘കറന്റുമില്ല കച്ചവടവുമില്ല’ മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ചെറുകിട വ്യവസായങ്ങൾമുതൽ വ്യാപാര സ്ഥാപനങ്ങള്‍, വർക്‌ഷോപ്പുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍ ഉൾപ്പെടെ എല്ലാമേഖലകളും നേരിടുന്നത്‌ കടുത്ത പ്രതിസന്ധിയാണ്‌. വൈദ്യുതിമുടക്കം വൻ ഉൽപ്പാദന, വരുമാന നഷ്ടങ്ങൾ വരുത്തുകയാണ്‌. ഇതിനെതിരെയുള്ള പ്രതിഷേധമറിയിക്കാനാണ്‌ വ്യാപാരികളും വ്യവസായികളും ഒന്നിച്ചത്‌.


വ്യാപാരി വ്യവസായി സമിതി എറണാകുളം ഏരിയ കമ്മിറ്റി പുല്ലേപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി അബ്ദുൾ വാഹിദ് ഉദ്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ സുരേഷ് ബാബു അധ്യക്ഷനായി. തൃക്കാക്കര ഏരിയ കമ്മിറ്റി പാലാരിവട്ടത്ത്‌ നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം പി എ നാദിർഷ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ്‌ എം എം ഷിഹാബ്‌ അധ്യക്ഷനായി.


പള്ളുരുത്തിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എച്ച് ഹാരിസ് ഉദ്ഘാടനം ചെയ്തു. ഒ പി സുരേഷ് അധ്യക്ഷനായി. സമിതി കവളങ്ങാട് -ഏരിയ കമ്മിറ്റി പോത്താനിക്കാട് കെഎസ്ഇബി സെക്‌ഷൻ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം റാജി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എ എസ് ബാലകൃഷ്ണൻ അധ്യക്ഷനായി.


കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധം നഗരസഭ പ്രതിപക്ഷനേതാവ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജോമോൻ കുര്യാക്കോസ് അധ്യക്ഷനായി. കോതമംഗലം ടൗൺ കെഎസ്ഇബി ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം സമിതി ജില്ലാ ട്രഷറർ കെ എം പരീത് ഉദ്‌ഘാടനം ചെയ്‌തു. സജി മാടവന അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home