ad
Deshabhimani

കുടിവെള്ളപ്രശ്നം: എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു

Protested

ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റി ഓഫീസിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:49 AM | 1 min read

കളമശേരി


ഏലൂർ നഗരസഭയിലെ പച്ചമുക്ക്, ഇടമുള, കാഞ്ഞിരക്കുഴി, സൊസൈറ്റിക്കവല എന്നിവിടങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട് വാട്ടർ അതോറിറ്റി ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു.


തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് പമ്പിങ്ങിനെ ബാധിക്കുകയും കുടിവെള്ളവിതരണം തടസ്സപ്പെടുകയും ചെയ്യുന്നതായി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പച്ചമുക്ക് പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിച്ചു. വൈസ് ചെയർപേഴ്ൺ ലീലാ ബാബു, എ ഡി സുജിൽ, ജയശ്രീ സതീഷ്, സബീന നിഷാദ്, ആരതി ഷെബിൻ, പി എ അസ്ലം, രമ്യ സുജിൽ, ടിഷ വേണു എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home