ad
Deshabhimani

ശ്രദ്ധേയമായി കുസാറ്റ് 
‘ബ്രെയിൻ എക്സിബിഷൻ’

‘Brain Exhibition’

കുസാറ്റ് ബ്രെയിൻ എക്സിബിഷൻ കാണാനെത്തിയവർ

വെബ് ഡെസ്ക്

Published on Sep 15, 2026, 02:46 AM | 1 min read

കളമശേരി


‘ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യമുള്ള മസ്തിഷ്കം' എന്ന ആശയത്തിൽ കുസാറ്റിൽ നടക്കുന്ന ന്യൂറോസയൻസ് അന്താരാഷ്‌ട്ര സമ്മേളനത്തിലെ ‘ബ്രെയിൻ എക്സിബിഷൻ’ ശ്രദ്ധേയമാകുന്നു. വിവിധ മസ്തിഷ്കങ്ങളുടെ പ്രദർശനം വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കൗതുകക്കാഴ്ചയായി.


മനുഷ്യമസ്തിഷ്കം, മസ്തിഷ്കഛേദം, വിവിധ ഭാഗങ്ങളുടെയും പാളികളുടെയും മാതൃകകൾ, ജന്തുക്കളുടെ മസ്തിഷ്കങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. ​നിംഹാൻസ്, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവയുൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിദഗ്ധരുടെ നേതൃത്വത്തിലുള്ള അവതരണങ്ങളുമുണ്ട്‌. ​ പ്രദർശനം ബുധനാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home