ad
Deshabhimani

വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു

Water Authority office besieged.

നായരന്പലം പഞ്ചായത്തിലെ ജനപ്രതിനിധികളും നാട്ടുകാരും വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരുന്ന്‌ 
പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:28 AM | 1 min read

വൈപ്പിൻ


നായരമ്പലം, ഞാറക്കൽ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജനപ്രതിനിധികൾ മാലിപ്പുറത്തെ വാട്ടർ അതോറിറ്റി ഓഫീസ്‌ ഉപരോധിച്ചു.


നായരന്പലം പഞ്ചായത്ത് പ്രസിഡന്റ്‌ ജോബി വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളും വൈസ്‌ പ്രസിഡന്റ്‌ കെ പി സുനിൽദത്തിന്റെ നേതൃത്വത്തിൽ ഞാറക്കൽ പഞ്ചായത്ത്‌ അംഗങ്ങളുമാണ്‌ സമരത്തിനെത്തിയത്‌. തുടർന്ന്‌ അസി. എൻജിനീയർക്ക്‌ ഓഫീസിനകത്ത് കയറാനായില്ല.


ഞാറക്കൽ അഞ്ച്‌, 11 വാർഡുകളിൽ തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വൈസ്‌ പ്രസിഡന്റ്‌ കെ പി സുനിൽദത്ത്‌, മെന്പർമാരായ രാജി ജിഘോഷ്‌കുമാർ, ശ്രീജ ഷോബിൻസ്‌ എന്നിവരുടെ നേതൃത്വത്തിലെത്തിയവർ വാട്ടർ അതോറിറ്റി ഓഫീസിനുമുന്നിൽ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. നിലവിലെ കുടിവെള്ളക്ഷാമത്തിന്‌ പവർകട്ടും പ്രധാന കാരണമായതിനാൽ കുടിവെള്ളവിതരണം പുലർച്ചെ മൂന്നുമുതൽ ആരംഭിക്കാൻ വാട്ടർ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home