ad
Deshabhimani

എം ജെ ഡേവിസ്, എ കെ ജോസഫ് അനുസ്മരണം

M J David

എം ജെ ഡേവിസ്, എ കെ ജോസഫ് അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:14 AM | 1 min read

അങ്കമാലി


സിപിഐ എം മഞ്ഞപ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ജെ ഡേവിസ്, എ കെ ജോസഫ് അനുസ്മരണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ബിബിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ കെ ഷിബു, അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, മഞ്ഞപ്ര ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ്, രാജു അമ്പാട്ട്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ജോളി പി ജോസ്, അഡ്വ. എൽദോ ബേബി, എ കെ ജോസഫിന്റെ മകൻ ജോഷി ജോസഫ് എന്നിവർ സംസാരിച്ചു.


​ദീർഘനാൾ സിപിഐ എം മഞ്ഞപ്ര ലോക്കൽ സെക്രട്ടറിയും അങ്കമാലി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന എം ജെ ഡേവിസ്, 2018 സെപ്‌തംബർ ഒമ്പതിനും മുൻ പഞ്ചായത്ത് പ്രസിഡന്റും

മുതിർന്ന നേതാവുമായിരുന്ന എ കെ ജോസഫ് 2025 സെപ്‌തംബർ 14നും ആണ് മരിച്ചത്. അനുസ്മരണത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലും മഞ്ഞപ്ര ലോക്കൽ അതിർത്തിയിലെ 14 ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home