ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു

കാലടി വട്ടപ്പറമ്പിൽ സീതാറാം യെച്ചൂരി ജനകീയ പാഠശാല ജില്ലാ സെക്രട്ടറിയറ്റംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കാലടി
സീതാറാം യെച്ചൂരി അനുസ്മരണത്തോടനുബന്ധിച്ച് സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി മൂന്ന് കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു. കാലടി വട്ടപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
പി കെ കുഞ്ഞപ്പൻ അധ്യക്ഷനായി. കെ എ ചാക്കോച്ചൻ, എം ടി വർഗീസ്, പി എൻ അനിൽകുമാർ, ബേബി കാക്കശേരി, എം കെ കുഞ്ചു, എം കെ അനൂപ് എന്നിവർ സംസാരിച്ചു.
കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. എം വി പ്രദീപ് അധ്യക്ഷനായി. മേക്കാലടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. വി എം സിദ്ദിഖ് അധ്യക്ഷനായി.
കോലഞ്ചേരി
സിപിഐ എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണത്തിന്റെ ഭാഗമായി ജനകീയ പ്രതിരോധ പാഠശാല സംഘടിപ്പിച്ചു. കോലഞ്ചേരി ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. എൻ എം അബ്ദുൽ കരീം, എൻ വി വാസു, പി പി രാജൻ, ടി എ റഹീം, എം കെ കൃഷ്ണൻകുട്ടി, വിസ്മയ് വാസ് എന്നിവർ സംസാരിച്ചു.
പുത്തൻകുരിശിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കെ എൻ ശശിധരൻ, കെ എ സാജൻ, എം എ വേണു എന്നിവർ സംസാരിച്ചു. ഐരാപുരത്ത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. കെ കെ ഏലിയാസ്, വി കെ അജിതൻ, പി വി ഐസക് എന്നിവർ സംസാരിച്ചു. തിരുവാണിയൂരിൽ ജില്ലാ പഞ്ചായത്തംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. ഐ വി ഷാജി, സി ആർ പ്രകാശ്, ദീപു ദാമോരൻ, എൻ കെ ബിജു എന്നിവർ സംസാരിച്ചു.








0 comments