ad
Deshabhimani

കുറ്റിച്ചിറ ഉപതെരഞ്ഞെടുപ്പ്‌

വിജയവിളംബരമായി എൽഡിഎഫ്‌ 
തെരഞ്ഞെടുപ്പ്‌ കൺവൻഷൻ

കുറ്റിച്ചിറ വാര്‍ഡ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജോണ്‍  ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യുന്നു

കുറ്റിച്ചിറ വാര്‍ഡ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:04 AM | 1 min read

കോഴിക്കോട്‌ കോർപറേഷൻ കുറ്റിച്ചിറ വാർഡ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ടി ടി ജംഷീനയുടെ ജയമുറപ്പിച്ച്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. ജോൺ ബ്രിട്ടാസ്‌ എംപി ഉദ്‌ഘാടനംചെയ്തു. കുറ്റിച്ചിറയുടെ മാറ്റത്തിന്‌ തുടക്കം കുറിക്കുമെന്ന പ്രഖ്യാപനവുമായി നൂറുകണക്കിന്‌ പേരാണ്‌ കൺവൻഷനിൽ പങ്കെടുത്തത്‌. വർഷങ്ങളായി ആശാവർക്കറായി പ്രവർത്തിക്കുന്ന ജംഷീനയെ ജനം ആവേശപൂർവം ഏറ്റെടുത്തുവെന്ന്‌ ഉറപ്പിക്കുന്നതായിരുന്നു ഒഴുകിയെത്തിയ ജനക്കൂട്ടം. വ്യക്തികളെ നേരിൽക്കണ്ടും സ്‌ക്വാഡ്‌ പ്രവർത്തനങ്ങളിലൂടെയും തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ കൂടുതൽ മുന്നേറിയ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്ത്‌ പകരുന്നതായി കൺവൻഷൻ. എൻസിപി ജില്ലാ സെക്രട്ടറി സി ഇ വി ഗഫൂർ അധ്യക്ഷനായി. സ്ഥാനാർഥി ടി ടി ജംഷീന, മേയർ ഒ സദാശിവൻ, ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ അഹമ്മദ്‌ ദേവർകോവിൽ, എൻസിപി സംസ്ഥാന പ്രസിഡന്റ്‌ പി എം സുരേഷ്‌ ബാബു, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ വി വസീഫ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി പി മുസാഫിർ അഹമ്മദ്‌, എൽഡിഎഫ്‌ നേതാക്കളായ കെ ബൈജു, പി കെ നാസർ, പി ടി ആസാദ്‌, അബ്ദുൾ റഹീം, അഭിലാഷ്‌ ശങ്കർ, സി പി ഹമീദ്‌, ജാബിർ ബേപ്പൂർ, സാറ ജാഫർ, സി മുഹ്‌സീന എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കൺവീനർ എൻ പി ന‍ൗഷാദ്‌ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home