കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ കലോത്സവം
കൂത്താട്ടുകുളം മേഖല ചാമ്പ്യന്മാർ

യാക്കോബായ സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ വാർഷിക കലോത്സവത്തിൽ ഡോ. മാത്യൂസ് മോർ ഇൗവാനിയോസ് മെത്രാപോലീത്ത മത്സരാർഥികൾക്കും സംഘാടകർക്കുമൊപ്പം
കോലഞ്ചേരി
യാക്കോബായ സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷൻ വാർഷിക കലോത്സവത്തിൽ കൂത്താട്ടുകുളം മേഖല ചാമ്പ്യൻമാർ. കോലഞ്ചേരി മേഖല രണ്ടും കണ്ടനാട് മേഖല മൂന്നും സ്ഥാനങ്ങൾ നേടി.
അഖില മലങ്കര യൂത്ത് അസോസിയേഷൻ പ്രസിഡന്റ് ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ അധ്യക്ഷനായി. ഫാ. ജോൺ തോമസ് കൂമുള്ളിൽ, ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. ജിജിൻ പാപ്പനാൽ, ഫാ. അജു ചാലപ്പുറം, ജിത്തു ജോർജ് എന്നിവർ സംസാരിച്ചു.










0 comments